Thu. Apr 25th, 2024
ന്യൂഡല്‍ഹി:

ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു.

ഫെബ്രുവരി നാലിന് ശേഷമെ ഹര്‍ജികള്‍ പരിഗണിക്കൂ എന്ന കോടതി നിലപാടിനെതിരെ ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് ആക്രമിച്ച സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്, ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.