Thu. Apr 25th, 2024

കൊച്ചിബ്യുറോ:

തെലങ്കാന വെടിവെയ്പ്പിനെ പ്രശംസിച്ച്‌ നടി നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഹൈദരാബാദിലെ യുവഡോക്ടറെ ബലാല്‍സംഘം ചെയ്തുകൊന്ന കേസിലെ പ്രതികളെ എന്‍കൗണ്ടറിലൂടെ വധിച്ച പോലീസുകാരെയാണ് നടി പ്രശംസിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ നിരവധി താരങ്ങള്‍ എത്തുന്നതിനിടെയാണ് നയന്‍താരയുടെ വാര്‍ത്താകുറിപ്പും ശ്രദ്ധയാകർഷിക്കുന്നത്.

നയന്‍താരയുടെ കുറിപ്പ്‌.

സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്‌. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച്‌ പറയുമ്ബോള്‍ എല്ലാവരെയും തുല്യതയോടെ കാണുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.

നീതി നടപ്പായത് ആഘോഷിക്കുന്നതിന് അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായ ലോകത്തെ മാറ്റുമ്ബോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ പ്രത്യേകിച്ച്‌ ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുംയും ചെയ്യേണ്ട സമയം കൂടിയാണിത്.