Fri. Apr 26th, 2024

ന്യൂഡൽഹി:

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ.

പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ് പുതിയ സേവനം.

വായ്പ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ചരക്ക് സേവന ഇടപാടുകള്‍ നടത്താന്‍ മാത്രമേ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാം. മാസം റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പരമാവധി തുക അമ്പതിനായിരം രൂപയാണ്.

പേടിഎം, മൊബിക്വിക്, ഗിഫ്റ്റ്കാര്‍ഡ്, ട്രാവല്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവാണ് നിലവില്‍ പ്രീപെയ്‌മെന്റ് സംവിധാനത്തിലുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ ആര്‍ബിഐ ഡിസംബര്‍ മുപ്പത്തിയൊന്നിന് മുമ്പായി അറിയിക്കും. എന്നാല്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്.

പിപിഐക്കായുള്ള ആര്‍ബിഐ നിര്‍ദേശങ്ങള്‍ ഇവയാണ് :

1. ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കി ബാങ്കുകള്‍ക്കും, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും 10,000 രൂപവരെ കൈമാറാവുന്ന പിപിഐകള്‍ നല്‍കാം.

2.മൊബൈല്‍ നമ്പര്‍, പേര്, തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ഒരാള്‍ക്ക് പിപിഐ രജിസ്റ്റര്‍ ചെയ്യാം.

3.പിപിഐകളില്‍ നിന്ന് മറ്റ് ബാങ്ക് അക്കൗണ്ടിലേക്കോ പിപിഐകളിലേക്കോ പണം കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല.

4.പിപിഐ ഉപയോഗിച്ച് ചരക്കു സേവനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക പരിധിയൊന്നുമില്ല. എന്നാല്‍ പിപിഐ നല്‍കുന്ന ബാങ്കുകള്‍ക്ക് പരിധി തീരുമാനിക്കാം.