Thu. Apr 25th, 2024
ലണ്ടൻ:

മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ 61കാരനായ കോളിൻ പയ്‌നെയെക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു . പബ്ബില്‍ വച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ക്കിനെ കഴുത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും തല കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു കോളിൻ . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാര്‍ക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്ന പ്രധാനവ്യക്തിയായിരുന്നു മാര്‍ക്ക് ബ്ലൂം.

By Binsha Das

Digital Journalist at Woke Malayalam