Thu. Apr 25th, 2024

കോഴിക്കോട്:

കേരള പ്രീമിയര്‍ ലീഗ് പുതിയ സീസണ് ഡിസംബര്‍ 15ന് തുടക്കമാകും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഇന്ന് കെ എഫ് എ പുറത്തു വിട്ടു. സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഗോകുലം കേരള എഫ് സി റിസേര്‍വ്സിനെ നേരിടും.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ വെച്ചാകും ഉദ്ഘാടന മത്സരം നടക്കുക. ഇത്തവണ കെപിഎല്ലില്‍ രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് മത്സരിക്കുന്നത്.

കണ്ണൂര്‍ സിറ്റി എഫ് സി, ലൂക സോക്കര്‍, എം എ കോളേജ് കോതമംഗലം എന്നീ ടീമുകള്‍ ആദ്യമായി ഇത്തവണ കെപിഎല്ലില്‍ കളിക്കുന്നുണ്ട്.

അതേസമയം, കേരള പൊലീസ് മാത്രമാണ് ഡിപ്പാര്‍ട്ട്മെന്‍റ് ടീമായി ഇത്തവണ കേരള പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റില്‍ തന്നെയാകും ലീഗ് മത്സരങ്ങള്‍ ഇത്തവണയും നടക്കുക.

By Binsha Das

Digital Journalist at Woke Malayalam