Fri. Mar 29th, 2024

മനില:

തിങ്കളാഴ്ച രാത്രി ഫിലിപ്പൈന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പത്ത് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍കരുതലുകള്‍ എടുത്തതും നിര്‍ബന്ധിതമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തത് ദുരന്തത്തിന്റെ ആക്കം കുറച്ചുവെന്നും ദുരന്തനിവാരണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ നാശം വിതക്കുന്ന പത്താമത്തെ കൊടുങ്കാറ്റാണ് കമ്മൂരി. ആയിരങ്ങളെ മാറ്റി പാര്‍പ്പിക്കുകയും നൂറിലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം പതിനൊന്നു വരെ ഫിലിപ്പൈന്‍സില്‍ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിന്റെ പരിപാടികളിലും തടസം സംഭവിച്ചിട്ടുണ്ട്.

3,45,000 ആളുകള്‍ ഇപ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. അധികൃതരില്‍ നിന്നും അറിയിപ്പ് ലഭിച്ചാല്‍ അവര്‍ക്ക് മടങ്ങാമെന്ന് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.