25 C
Kochi
Wednesday, August 4, 2021
Home 2019 September

Monthly Archives: September 2019

മലയാള സിനിമ ചുറ്റുവട്ടത്തിൽ, ഒട്ടേറെ താര പ്രതിഭകൾക്കിടയിൽ വീണു പോകാതെയും എന്നാൽ, തന്റേതായ വ്യത്യസ്ത രീതികളെയും ശൈലിയെയും പ്രകടിപ്പിച്ചുകൊണ്ടും മുന്നിലോട്ടു പൊയ്ക്കോണ്ടുതന്നെയിരിക്കുന്ന നടനാണ് ജയസൂര്യ. തന്റെ നാല്പത്തിയൊന്നാം പിറന്നാൾ ഇന്നലെ ആഘോഷിക്കുന്നതിനിടയിൽ നടനെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. ലിന്റോ കുര്യൻ എന്ന ഒരു ആരാധകൻ ചെയ്തു നൽകിയ വീഡിയോയായിരുന്നു അത്. നടൻ മോഹൻലാലും മറ്റു പ്രമുഖ താരങ്ങളും ജയസൂര്യയെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ച ശകലങ്ങളും ജയസൂര്യ എന്ന...
ദിസ്പുര്‍:അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളി മരിച്ചതിലുള്ള പ്രതിഷേധമായിരുന്നു ആക്രമത്തിലേക്ക് നയിച്ചതെന്നാണ്, പോലീസിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ തന്റെ ഉദ്യോഗകാലാവധി പൂർത്തിയാ ക്കുന്നതിനു പിന്നാലെയാണിത്. അതേസമയം, കേരളമുൾപ്പെടെ മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പുതിയ ഗവർണ്ണർമാരെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഭഗത്‌സിങ് കോഷിയാരി മഹാരാഷ്ട്രയിലും, ബന്ദാരു ദത്താത്രേയ ഹിമാചല്‍പ്രദേശിലും, കല്‍രാജ് മിശ്ര രാജസ്ഥാനിലും,...
വെബ് ഡെസ്‌ക്: ആവശ്യത്തിന് മഴ ലഭിച്ചതോടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കഞ്ചാവു ചെടികള്‍ തഴച്ചു വളരുകയാണ്. പലയിടത്തും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം വിത്തുകള്‍ വീണ് മുളച്ചതാണെന്നാണ് കരുതുന്നത്. ചിലയിടങ്ങളില്‍ കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തുന്നതായും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഇത് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം തൃശൂരിലും തിരുവനന്തപുരത്തും ഇത്തരത്തില്‍ കഞ്ചാവു ചെടികള്‍ വളര്‍ന്നത് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.തൃശൂരില്‍ കഴിഞ്ഞ...
  തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിരയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 15 ദവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.ചട്ടം ലംഘിച്ചും, ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കി എന്നതാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ഇപ്പോഴുള്ള കേസ്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ക്കു പോലും വ്യകതമായിട്ടും പോലീസ് പരിശോധന വൈകിപ്പിച്ചതു മൂലം ശ്രീറാമിനെതിരെ തെളിവില്ലാതാക്കാന്‍ കഴിഞ്ഞു. നിലവില്‍...
കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടരുന്നു. ജോസ് കെ. മാണിയും പി.ജെ ജോസഫ് വിഭാഗവും തമ്മില്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്ന വാദവുമായി ജോസ് കെ. മാണി രംഗത്തെത്തി. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കില്ലെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും...
#ദിനസരികള്‍ 866സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഒഴിവാക്കപ്പെട്ടവര്‍ പരാതി പരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം സമീപിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ച് പട്ടികയിലിടം നേടിയെടുക്കുക എന്നതാണ് ഈ നാട്ടില്‍ തുടരാന്‍ അവശേഷിക്കുന്ന പോംവഴി. ട്രിബ്യൂണലുകള്‍ക്ക് പൌരത്വ പട്ടികയില്‍ ഉള്‍‌പ്പെടാനുള്ള രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം 120 ദിവസമാണ്. ഒരു സാധാരണ പൌരന് സമീപിക്കാവുന്ന പരിധി...
ഡെറാഡൂണ്‍: മലയാളി യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് 485 കോടിയുടെ ബിറ്റ്കോയിന്‍ തട്ടിയെടുക്കാനെന്ന് പോലീസ്. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുള്‍ ഷുക്കൂര്‍ (25) ആണ് ബുധനാഴ്ച ഡെറാഡൂണില്‍ കൊല്ലപ്പെട്ടത്. കോടികളുടെ ബിറ്റ്കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനെന്നു സംശയിക്കപ്പെടുന്നയാളാണ് ഷുക്കൂര്‍.കൊലപാതകവുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ സുഹൃത്തുക്കളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശികളായ ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രൂരമായി...