Fri. Mar 29th, 2024

മലയാള സിനിമ ചുറ്റുവട്ടത്തിൽ, ഒട്ടേറെ താര പ്രതിഭകൾക്കിടയിൽ വീണു പോകാതെയും എന്നാൽ, തന്റേതായ വ്യത്യസ്ത രീതികളെയും ശൈലിയെയും പ്രകടിപ്പിച്ചുകൊണ്ടും മുന്നിലോട്ടു പൊയ്ക്കോണ്ടുതന്നെയിരിക്കുന്ന നടനാണ് ജയസൂര്യ. തന്റെ നാല്പത്തിയൊന്നാം പിറന്നാൾ ഇന്നലെ ആഘോഷിക്കുന്നതിനിടയിൽ നടനെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. ലിന്റോ കുര്യൻ എന്ന ഒരു ആരാധകൻ ചെയ്തു നൽകിയ വീഡിയോയായിരുന്നു അത്. നടൻ മോഹൻലാലും മറ്റു പ്രമുഖ താരങ്ങളും ജയസൂര്യയെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ച ശകലങ്ങളും ജയസൂര്യ എന്ന നടന്റെ പോരാട്ട യാത്രയെയും കൂട്ടിക്കുഴച്ച ആ വീഡിയോ, ജയസൂര്യ തന്നെ തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം, വീഡിയോ ചെയ്ത ആരാധകനൊരു സമ്മാനമെന്നോണം അയാളെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജയസൂര്യ ആരാധകർ, തങ്ങളെ രോമാഞ്ചം കൊള്ളിച്ചുവെന്ന് പറഞ്ഞ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *