Monthly Archives: September 2019
കൊച്ചി:പിറവം പള്ളിയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുർബാന നടത്തി. പള്ളിയില്‍ ഞായറാഴ്ചകളിൽ പ്രാർത്ഥന ചൊല്ലാൻ ഓര്‍ത്തഡോക്സ് വിഭാഗത്തിന് നേരെത്തെ തന്നെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പോലീസ് സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്.അതേസമയം, റോഡിലിനരുകിൽ നിന്ന് കുർബാന ചൊല്ലിയായിരുന്നു യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്.പള്ളി പരിസരത്തിൽ രാവിലെ, യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധ തടയലുകൾ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഫാ.സ്കറിയ...
ലക്നൗ:
ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര് മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത് വരെ പിൻവലിച്ചിട്ടില്ല.
നാല് ദിവസവുമായി പെയ്യുന്ന മഴയുടെ അളവ് ശരാശരിയിലും കൂടുതലാണെന്നാണ് കണ്ടെത്തൽ.മഴ നാശംവിതയ്ക്കാൻ ആരംഭിച്ചപ്പോൾ തന്നെ, ജില്ലാ മജിസ്ട്രേറ്റുകളുൾപ്പെടെ, ഡിവിഷണൽ കമ്മിഷണർമാർ കൂടി അടങ്ങുന്ന സമിതിയെ പ്രളയമുഖങ്ങൾ സന്ദർശിക്കാനും ദുരന്തംമൂലം പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും നിയമിച്ചിട്ടുണ്ടെന്ന്, ഉദ്യോഗസ്ഥർ അറിയിച്ചു....
ഗോരഖ്പൂർ:
രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ നിരപരാധിയായിരുന്നുവെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. മെഡിക്കൽ രംഗത്ത് വരുത്തിയ വീഴ്ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കഫീലിനെ കെണിയിൽപ്പെടുത്തിയിരുന്നത്.സ്റ്റാംപ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഹിമാൻഷു കുമാർ തയ്യാറാക്കിയ വിദഗ്ദ്ധ സമിതി റിപ്പോർട്ട് 2019 ഏപ്രിൽ 18ആം തിയതിയാണ്...
തിരുവനന്തപുരം:
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന് എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏഴാച്ചേരി രാമചന്ദ്രന് എഴുതിയ ഇലത്തുമ്പിലെ വജ്രദാഹം, വി ജെ ജയിംസിന്റെ നിരീശ്വരന് എന്നീ കൃതികളായിരുന്നു ജൂറിയുടെ പരിഗണനയ്ക്കായി അവസാന റൗണ്ടില്‍ എത്തിയത്. അവാര്‍ഡ് നല്കുന്ന വര്‍ഷത്തിനു തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുറത്തിറക്കിയ...
വെബ് ഡെസ്ക്:
വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതം മൂളിയെന്നാണ് സൂചന.നേരത്തേ ഏക്താ കപൂര്‍ നിര്‍മിച്ച രാഗിണി എംഎംഎസ്-2 എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഈ അടുപ്പമാണ് പുതിയ കാമസൂത്ര വെബ് സീരീസിലേക്ക് സണ്ണി ലിയോണിനെ എത്തിച്ചതെന്നാണ് സൂചന. രാഗിണി എംഎംഎസ്...
തൃശൂർ:കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ 6 -ാമത് അഖില കേരള ഏകാംഗ നാടക മത്സരം "അരങ്ങ് -2019" ഒക്ടോബർ 2 ന് തൃശൂർ റീജിയണൽ തീയേറ്ററിൽ വച്ച് നടക്കും. 15 ജില്ലാ കലാസമിതികളുടെ നാടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നാടകമത്സരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എസി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട നിയന്ത്രണങ്ങൾക്കു നേരെ ശബ്ദമുയർത്തിക്കൊണ്ടുള്ള ഒരു സർഗാത്മക ഇടപെടലിനാണ് കേരള എൻജിഒ യൂണിയൻ...
പത്തനംതിട്ട:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ തന്റെ നിര്‍ദേശം പാര്‍ട്ടി അവഗണിച്ചതിലുള്ള അതൃപ്തിയും അടൂര്‍ പ്രകാശ് മറച്ചുവെച്ചില്ല.കെപിസിസി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച കാര്യത്തില്‍ തനിക്കുള്ള അതൃപ്തി അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞു. കോന്നിയിലെ സ്ഥാനാര്‍ത്ഥി പി മോഹന്‍രാജാണെന്ന് താന്‍ അറിഞ്ഞത്...
മുംബൈ:പാന്‍കാര്‍ഡും ആധാര്‍നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയിരുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി മൂന്നുദിവസം കൂടി. നിലവില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ബജറ്റില്‍ വരുത്തിയ നിയമഭേദഗതി അനുസരിച്ച് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പറുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് മുന്നറിയിപ്പ്.പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്തായിരിക്കണം പിന്നീടു സ്വീകരിക്കേണ്ട നടപടികള്‍ എന്ന...
തിരുവനന്തപുരം:
അടുത്ത മാസം ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറി. മുസ്ലിം ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായി എം സി കമറുദ്ദീന്റെ പേര് ലീഗ് നേതൃത്വം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.കോണ്‍ഗ്രസിന്റെ നാലു സ്ഥാനാര്‍ത്ഥികളുടെയും പേര് ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. പതിവില്‍ നിന്നു വ്യത്യസ്തമായി എല്ലാ മണ്ഡലങ്ങളിലും...
തിരുവനന്തപുരം:
വയലിനിസ്റ്റായിരുന്ന ബാലഭാസ്കർ വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ബാലഭാസ്കറിന്റെ ഓർമ്മയ്ക്കായി കൂട്ടുകാർ ഒത്തുചേരുന്നു. ഒക്ടോബർ 1 ചൊവ്വാഴ്ച, രാവിലെ പത്തുമണിമുതലാണ് യൂണിവേഴ്സിറ്റി കോളേജിൽ ഓർമ്മകളിൽ ബാലു എന്ന പരിപാടി നടക്കുന്നത്.