വായന സമയം: < 1 minute
സോള്‍:

കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന അഭിമാനമായി പി കശ്യപ്. 56 മിനുറ്റ് നീണ്ട മൂന്ന് വിറപ്പിക്കുന്ന ഗെയിമുകളിലൂടെ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ കീഴടക്കി കശ്യപ് കടന്നത് ക്വാർട്ടർ ഫൈനലില്‍. ലിയുവിനെ 21-17, 11-21, 21-12 എന്ന സ്‌കോറില്‍ ഒതുകൊണ്ടുള്ളതായിരുന്നു കശ്യപിന്‍റെ മുന്നേറ്റം.

കശ്യപിനൊഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും ടൂര്‍ണമെന്‍റില്‍ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ലോക ജേതാവും ഇന്ത്യൻ അഭിമാനവുമായ പി വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായപ്പോൾ, ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നിനെതിരായ മത്സരത്തില്‍ സൈന നെഹ്‌വാളും പുരുഷ താരങ്ങളില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന ബി സായ് പ്രണീതും പരിക്കേറ്റതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് തന്നെ പിൻമാറുകയായിരുന്നു.

അമേരിക്കൻ താരം ബൈവന്‍ സാംഗിനോടായിരുന്നു സിന്ധുവിന്റെ തോൽവി, ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് മത്സരം അവസാനിക്കുകയായിരുന്നു, സ്‌കോര്‍ 21-7, 22-24, 15-21.

ഇന്ത്യൻ താരം സൈന നെഹ്വാളിന്റെ ഭർത്താവാണ് പി.കശ്യപ്.

Advertisement

Leave a Reply

avatar
  Subscribe  
Notify of