Tue. Apr 23rd, 2024
ന്യൂഡൽഹി :

ടെസ്റ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതിൽ പിന്നെയാണ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ധോണിയുടെ എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ എം. എസ്. ധോണി ടീമിൽ എത്രയും പെട്ടന്ന് വിരമിക്കുക തന്നെ വേണമെന്ന തരത്തിൽ ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുകയും അതിനു സമാനമായ ഒരു അഭിമുഖം യുവതാരം മനോജ് തിവാരി നൽകുകയുമുണ്ടായി.

എന്നാൽ, ആ പ്രതികൂല സാഹചര്യത്തിലൊക്കെ ക്യാപ്റ്റിൻ കൂളിനൊപ്പം നിന്ന കോഹ്ലി തന്നെ ഇപ്പൊ മനസ് മാറിയിട്ടുണ്ടോ എന്നാണു ക്രിക്കറ്റ് പ്രേമികളൊക്കെ ഇന്ന് ഉറ്റു നോക്കുന്നത്. കോഹ്ലി തന്റെ ട്വിറ്റർ പേജിൽ ധോണിയെകുറിച്ചു വലിയ കാരണങ്ങളൊന്നുമില്ലാതിരിക്കെ ഇട്ട ഒരു പോസ്റ്റാണ് ഇതിനു പിന്നിൽ.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്‌പെഷ്യല്‍ രാത്രി. ഫിറ്റ്‌നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്. ധോണി വിരമിക്കുകയാണെന്ന് പ്രത്യേകിച്ചു ഒരു സൂചനയും കോലി നല്‍കിയിട്ടില്ലെങ്കിലും പോസ്റ്റിനു പലതരം വ്യാഖ്യാനങ്ങളുമായ് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *