Fri. Apr 26th, 2024
കൊച്ചി:

എറണാകുളം ഗോശ്രീ പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാമെന്ന് അധികൃതർ അറിയിച്ചു.
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്നു.
എന്നാൽ, വിള്ളല്‍ കണ്ടെത്തിയ രണ്ടാം പാലത്തിന്‍റെ അപ്രോച്ച്‌ റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇന്ന് (29/08/2019 വ്യാഴാഴ്ച)വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു, എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
പിന്നാലെ, സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹന ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു.

ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇനി മറ്റു തീരുമാനങ്ങളുണ്ടായിരിക്കുക. വെള്ളിയാഴ്ച വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യം അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *