Sat. Apr 27th, 2024
മുംബൈ:

വിമാനടോയ്‌ലെറ്റിൽ കേറി പുകവലിച്ചു, യുവാവിനെ പോലീസ് പിടികൂടി. തിങ്കളാഴ്ചയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുവന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തുഷാര്‍ ചൗധരിയ്ക്ക് വിമാന ടോയ്‍ലറ്റില്‍ വെച്ച് പുകവലിയ്ക്കാനൊരാശ; പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ വിമാനത്തില്‍ നിന്നിറങ്ങിയ ഉടന്‍ മുംബൈ പൊലീസാണു അറസ്റ്റ് ചെയ്തത്.

അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ യാത്രയ്ക്കിടെ ടോയ്‍ലറ്റിലേക്ക് പോയ ഇയാള്‍ അവിടെ വെച്ച് സിഗരറ്റ് കത്തിക്കുകയായിരുന്നു. ഫയര്‍ അലാം മുഴങ്ങിയതോടെ യാത്രക്കാർ മുഴുവൻ ഭീതിയിലായി. ജീവനക്കാര്‍ എത്തി, ഉടനെ വിമാനത്തിനുള്ളില്‍ പരിശോധന തുടങ്ങി. ടോയ്‍ലറ്റില്‍ നിന്നും പുക ഉയര്‍ന്നതായ് കണ്ട അവർ , ടോയ്‍ലറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതിലില്‍ മുട്ടിയെങ്കിലും തുഷാര്‍ ചൗധരി വാതില്‍ തുറന്നില്ല.

തുടർന്ന്, പ്രത്യേക താക്കോല്‍ ഉപയോഗിച്ച് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോഴാണ് ഇയാള്‍ പുകവലിച്ചത് കണ്ടെത്തിയത്. അങ്ങനെ, വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *