Fri. Apr 26th, 2024

കോളിവുഡിൽ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തുന്ന നായകനാണ് ജയം രവി. ഇത്തവണ താരം പതിനാറുവർഷം മുൻപ് കോമയിൽ ആയി പോയ ഒരു വ്യക്തിയായിട്ടാണ് എത്തുന്നത്. ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ ഈ വ്യക്തി പെട്ടന്ന് ഒരു ദിവസം എഴുന്നേൽക്കുകയും പുതിയ ലോകത്തു ജീവിതമാരംഭിക്കുകയും ചെയ്യുന്നു. അപ്പോൾ ഉണ്ടാകുന്ന പുകിലുകളാണ് കോമാളി എന്ന ചിത്രം പങ്കു വയ്ക്കുന്നത്.

തമിഴിൽ, അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ഈ ചിത്രം, സംവിധാനം ചെയ്യുന്നത് പ്രദീപ് രംഗനാഥനാണ്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

മാറുന്ന ലോകത്തിലെ പ്രകൃതി ചൂഷണങ്ങളും രാഷ്ട്രീയ കളികളും സാങ്കേതിക വളർച്ചയെയും തമാശയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാവും ഇതെന്നാണ് ട്രെയിലെറിൽ നിന്നും ലഭിക്കുന്ന സൂചന.

ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. കെ.എസ്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.

Leave a Reply

Your email address will not be published. Required fields are marked *