Sat. Apr 20th, 2024

തന്റെ വേഷം ഭംഗിയാക്കുവാൻ വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് കോളിവുഡ് നടൻ വിക്രം. ദേശീയതലത്തിൽ നിരവധി സൂപ്പർതാരങ്ങൾ ഇത് അംഗീകരിച്ചതുമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ 25 ഗെറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം കുറിക്കാനിരിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ഒരു അഭിനേതാവ്, ഒറ്റ ചിത്രത്തിൽ തന്നെ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ പത്മശ്രീ കമൽഹാസനും നവരാത്രി എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ നടികർ തിലകം ശിവാജിയും ഒറ്റ സിനിമയിൽ തന്നെ, യഥാക്രമം പത്തും ഒൻപതും വേഷങ്ങൾ ചെയ്തിട്ടുണ്ട്. നേരത്തെ വിക്രമിന്റെ തന്നെ, ശങ്കർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ അന്യനിലൂടെ മൂന്ന് വത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം ശ്രദ്ധനേടിയിരുന്നു.

പുതു ചിത്രത്തിന്റെ സംഗീതസംവിധാനം എ.ആർ‌. റഹ്‍മാനാണ് നിർവ്വഹിക്കുന്നത്. അടുത്ത വർഷത്തോടെ റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ നായിക പ്രിയ ഭവാനി ശങ്കർ ആയിരിക്കും. ലളിത് കുമാറും വെെകോം 18ഉം ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *