24 C
Kochi
Monday, September 27, 2021

Daily Archives: 31st July 2019

കൊച്ചി : മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ട പരീക്ഷണം തൃപ്തികരമെന്ന് കെ.എം.ആര്‍.എല്‍. ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന്, കൂട്ടിച്ചേർത്തു. സെപ്റ്റംബറിലാണ്, ഇനി മൂന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നത്. പാളങ്ങളുടെ ആദ്യഘട്ട പരിശോധന, ബുധനാഴ്ച രാവിലെ ഏഴിന്, മഹാരാജാസ് സ്റ്റേഷനില്‍നിന്ന് ആരംഭിക്കുകയായിരുന്നു. അനുവദിച്ചിട്ടുണ്ടായിരുന്ന പരമാവധി ഭാരത്തിന് തുല്യമായ അളവില്‍ മണല്‍ച്ചാക്ക് നിറച്ചുവച്ചാണ് ട്രെയിന്‍ ചലിപ്പിച്ചത്. ഡി.എം.ആര്‍.സി.യുടെയും കെ.എം.ആര്‍.എല്ലിന്‍റെയും സാങ്കേതിക വിദഗ്ധരുടെ കീഴിലായിരുന്നു പരിശോധന.ജൂലൈ ഇരുപത്തിയൊന്നാം തിയതി കടവന്ത്ര വരെ...
ബെംഗളൂരു: സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം വേണ്ടന്നുവയ്ക്കാൻ തങ്ങൾ തീരുമാനിച്ചതെന്ന് സർക്കാർ വിശദികരിച്ചു.ബി.ജെ.പി കര്‍ണാട ഘടകം ട്വിറ്ററിലൂടെ വിവാദപരവും വര്‍ഗീയത വളര്‍ത്തുന്നതുമായ ടിപ്പു ജയന്തി ആഘോഷം, നിര്‍ത്തലാക്കാനാണു തങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചു.മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു 2015മുതല്‍, ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്....
യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ നിയമിക്കുകയാണ് ഇപ്പോള്‍ ആമസോണ്‍. സെപ്തംബറോടെ പുതിയ സേവനം ആരംഭിക്കുമെന്നാണ് വിവരം.ഇന്ത്യയില്‍ മധ്യവര്‍ഗ വിഭാഗക്കാര്‍ കൂടിവന്നതോടെ ഓണ്‍ലൈന്‍വഴി ഭക്ഷണം വാങ്ങുന്നത് 176...
വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം വിറ്റ്‌നി കമ്മിംഗ് . നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിര്‍മിച്ചത്.റോബോട്ട് രൂപത്തിലുള്ള വിറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്‌നി തന്റെ പരിപാടി ആരംഭിച്ചത്.പരിപാടിയില്‍ തനിക്ക് മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും അമേരിക്കന്‍ 'സ്റ്റാന്‍ഡ് അപ്പ്' ഹാസ്യതാരങ്ങള്‍ക്ക് യാതൊരു മടിയുമില്ല. മുന്നിലിരിക്കുന്നവരെ...
ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇ.ക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്.ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പരമാവധി രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഈ...
ദമാം: സൗദിയില്‍ യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ കരടുനിയമം തൊഴില്‍ മന്ത്രാലയം തയാറാക്കുകയാണ്. വിദേശികളായ യാചകരെ നാടുകടത്താനുള്ള വ്യവസ്ഥയുമുണ്ടാകും. സൗദിയില്‍ യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് നിയമം തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്നാണ് തയാറാക്കുന്നത്.സ്വദേശികളായ യാചകര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പുതിയ നിയമത്തില്‍...
ചേര്‍ത്തല: ആലപ്പുഴയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം നിരവധി വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവ കൂട്ടത്തോടെ ചത്തത് പ്രദേശത്ത് നിപ ഭീതി പടര്‍ത്തിയിരുന്നു. 150 തോളം ചെറിയ വവ്വാലുകളെയാണ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധം മൂലമാണ് പ്രദേശവാസികള്‍ ഇത് അറിഞ്ഞത്.മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ...
ഡല്‍ഹി: ഉന്നാവ് കേസ് പെണ്‍കുട്ടിയുടെ അമ്മ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിന്‍ സുപ്രീം കോടതി നാളെ കേസ് കേള്‍ക്കും. ഈ മാസം 12ന് അയച്ച കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടി.ഉന്നാവ് കേസിലെ പെണ്‍കുട്ടിയും കുടുംബവും കോടതിക്ക് അയച്ച കത്തുകള്‍ ഇതുവരെ ചീഫ് ജസ്റ്റിസിന് ലഭ്യമായിട്ടില്ല. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇന്നലെയാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ്...
അലഹാബാദ്:അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ.എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാകില്ല. ചീഫ് ജസ്റ്റിസിനു സി.ബി.ഐ. നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു നടപടി.സ്വകാര്യമെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി തിരുത്തിയെന്നാണ്...
ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. കുഞ്ഞിനെ ഉടന്‍ പുറത്തെത്തിച്ചു.എന്നാല്‍ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു.15 വയസുള്ള സഹോദരനോടൊപ്പം നടപ്പാതയില്‍ കളിക്കുന്നതിനിടെ തറന്നുകിടന്ന മാന്‍ഹോളിലേക്ക് കുട്ടി വീഴുകയായിരുന്നു. സഹോദരന്റെ കരച്ചില്‍ ശബ്ദംകേട്ട് സമീപത്ത് കടനടത്തുന്ന കുട്ടിയുടെ മുത്തച്ഛന്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.കുഞ്ഞ് മരിക്കാനിടയായത് അധികാരികളുടെ വീഴ്ചയാണെന്നാരോപിച്ച് പ്രദേശവാസികള്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പറേഷനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഈവര്‍ഷം തുറന്നുകിടന്ന മാന്‍ഹോളില്‍ വീണും മാന്‍ഹോള്‍...