22 C
Kochi
Tuesday, September 28, 2021

Daily Archives: 27th July 2019

കര്‍ണ്ണാടക: പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.വിമത എം.എല്‍.എ.മാരുടെ കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനം എടുക്കും. അയോഗ്യതക്കാണ് സാധ്യത. രമേഷ് ജര്‍കിഹോളി, മഹേഷ് കുമട്ഹള്ളി, ആര്‍. ശങ്കര്‍ എന്നിവര്‍...
ചെന്നൈ:  സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. 25 ലക്ഷം രൂപയും വീടുമാണ് യുവതിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. തമിഴ്‌നാട്ടിലാണ് 24 കാരിയായ യുവതിക്ക് എച്ച്.ഐ.വി. പോസിറ്റീവ് രക്തം നല്‍കിയത്.സംഭവം വിവാദമായതോടെ മധുര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരായ അപ്പാ സ്വാമിയും മുത്തു കുമാറും ചേര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം...
കോയമ്പത്തൂർ:കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ പെട്ടത് കേരള രജിസ്ട്രേഷന്‍ കാറാണ്.കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവർ പാലക്കാട് വല്ലപ്പുഴ സ്വദേശി ബഷീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്.ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
#ദിനസരികള്‍ 830ജയമോഹന്റെ നൂറു സിംഹാസനങ്ങളില്‍ ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍ നിശബ്ദത. മൂന്നാമത്തെ ആള്‍ എന്നോട് – “ഇനിയൊരു ഊഹചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട ഒരു സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?” എന്റെ ചോര മുഴുവന്‍ തലക്ക് അകത്തേക്ക് കയറി. കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചോര കുതിച്ചു പാഞ്ഞു. മറ്റുള്ളവരും...
മുംബൈ: മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും.താനെ, റായ്‌ഗഢ്, മുംബൈ എനിവിടങ്ങളിൽ ശക്തികൂടിയ മഴ തുടരാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.കനത്ത മഴയെത്തുടർന്ന് കല്യാണിൽ നിന്നും കജ്‌റത്ത്, ഖോപ്പോളി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചതായി സെൻ‌ട്രൽ റെയിൽ‌വേ അധികാരികൾ അറിയിച്ചു.ഐ‌.എം‌.ഡി. പ്രവചിച്ചതിനനുസരിച്ച് ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉണ്ടാവുമെന്നും,. കടലിനുസമീപത്ത് പോകുന്നത് ഒഴിവാക്കാനും, മരത്തിനടിയിൽ വാഹനങ്ങൾ...
ന്യൂഡൽഹി: പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിനിടെ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. പ്രതിപക്ഷം ഉന്നയിച്ച എതിർപ്പ് 82 നെതിരെ 303 വോട്ടിനു സഭ തള്ളി.മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് മൂന്ന് വർഷം ജയിൽശിക്ഷ നൽകുന്ന ബില്ലിലെ വ്യവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ, ആർ.എസ്.പി, എൻ.സി.പി, എസ്പി, തൃണമൂൽ എന്നീ കക്ഷികൾ ഇറങ്ങിപ്പോയി. മുസ്‍ലിം ലീഗും...