Fri. Mar 29th, 2024
കോയമ്പത്തൂർ:

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ പെട്ടത് കേരള രജിസ്ട്രേഷന്‍ കാറാണ്.

കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവർ പാലക്കാട് വല്ലപ്പുഴ സ്വദേശി ബഷീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്.

ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *