Thu. Apr 25th, 2024
തിരുവനന്തപുരം:

വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തിൽ സര്‍ക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പു മുടക്കലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപകൽ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *