31 C
Kochi
Friday, September 24, 2021

Daily Archives: 17th July 2019

പാക്കിസ്ഥാന്‍ :മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . പാകിസ്ഥാനില്‍ സയീദിനെതിരെ 23 ഓളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട.് മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ വൈറ്റ്...
ഡല്‍ഹി: വിപണി കീഴടക്കാന്‍ പുതിയ ഫോണുമായി നോക്കിയ രംഗത്ത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ പുതിയ ഫോണിന്റെ സവിശേഷതയാണ്‌.പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.എച്ച്. എം.ഡി. ഗ്ലോബല്‍ നോക്കിയ 9 പ്യുവർ വ്യൂ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഫോണ്‍ ഈയാഴ്ച മുതല്‍ വില്‍പ്പനയുണ്ടാകും.5.99 ഇഞ്ച് ക്വാഡ് എച്ച്. എം.ഡി. പ്ലസ് പൊലെഡ്...
നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കി സഹായിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കുടുംബത്തിലെ ഓരോ അംഗത്തിനും നാല് ലക്ഷം വീതം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് രാജ്‌കുമാര്‍ മരിച്ചത്. മരണം പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി...
കര്‍ണ്ണാടക: വിമത എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഭരണ പ്രതിസന്ധി നേടുന്ന കര്‍ണാടക സര്‍ക്കാരിന് ആശ്വാസമാണ് ഈ വിധി. എന്നാല്‍ നിയമ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എം.എല്‍.എ. മാരെ നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞു.ഈ വിധിയോടെ 15 എം.എല്‍.എ. മാര്‍ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് അയോഗ്യത ഭീഷണി നേരിടാതെ വിട്ടുനില്‍ക്കാന്‍ സാധിക്കും. അതേസമയം രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കണം എന്ന ആവശ്യം...
യു.എ.ഇ : ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. യു.എ.ഇ സമുദ്രാതിര്‍ത്തി പിന്നിട്ട് ഇറാന്‍ ഭാഗത്ത് പ്രവേശിച്ചത് മുതല്‍ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഏതേസമയം നഷ്ടപ്പെട്ട ടാങ്കര്‍ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതര്‍...
ദുബായ് :ഗൾഫ് മേഖലയിലേക്ക് മൂന്നാം യുദ്ധ കപ്പലും അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. യുദ്ധക്കപ്പലിനു പുറമെ ഒരു നേവി ടാങ്കറും മേഖലയിലേക്ക് അയക്കുമെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇറാനുമായുള്ള ഏറ്റുമുട്ടലിനല്ലെന്നും ഇറാൻ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.എച്ച്. എം. എസ്. ഡങ്കൻ എന്ന യുദ്ധ കപ്പലാണ് മേഖലയിലേക്ക് വരുന്നത്. തുടർച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം ബ്രിട്ടൻ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പൽ അയക്കുന്നത്. നിലവിൽ എച്ച്.എം.എസ്....
ബ്രസൽ‌സ്:  യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ജര്‍മ്മൻ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നേതൃത്വസ്ഥാനത്തേയ്ക്ക് വരുന്നത്.383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍ ഡേര്‍ ലെയെൻ എത്തുന്നത്. ജര്‍മ്മനിയില്‍നിന്നും ഒരാള്‍ യൂറോപ്യന്‍ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്ത് എത്തുന്നതും ഇതാദ്യമായാണ്.374 വോട്ടുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നേടിയെടുക്കാന്‍ ആവശ്യമായി വന്നത്. 384 പേര്‍...
ബനാസ്‌കാണ്ഠ:  ഗുജറാത്തിലെ ബനാസ്‌കാണ്ഠ ജില്ലയിലെ ഠാക്കോര്‍ സമുദായം അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഇതനുസരിച്ച്, ഗ്രാമത്തിലെ അവിവാഹിതരായ യുവതികൾക്ക് മൊബൈൽ കൈവശം വയ്ക്കാൻ പാടുള്ളതല്ല. സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച തീരുമാനം നിര്‍ദ്ദേശിക്കുന്നു.ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള മുഖ്യന്മാര്‍ ജൂലൈ 14 നു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു....
ലക്‌നൗ: ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവില്‍ ഇറക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തുവിമാനത്തില്‍ 10 മിനിറ്റ് പറക്കാനുളള ഇന്ധനം  മാത്രം ശേഷിക്കെയാണ് ലക്‌നൗവില്‍ ഇറക്കിയത്. വിമാനത്തില്‍ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് ഇറങ്ങാന്‍ അനുമതി തേടിയിരുന്നു എന്ന് വിസ്താര അധികൃതര്‍ അറിയിച്ചു. നിലത്തിറക്കുമ്പോള്‍ വിമാനത്തില്‍ 300 കിലോഗ്രാം ഇന്ധനം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും അവര്‍...
#ദിനസരികള്‍ 821  യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഒരു തരത്തിലും പ്രതികള്‍ സംരക്ഷിക്കപ്പെടരുതെന്നും ഇനി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുമുള്ള കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയും എസ്.എഫ്.ഐയും വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലപാടുകളെ സാധൂകരിക്കുന്ന വിധത്തിലാണ് അന്വേഷണങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന നസീമിനേയും ശിവരഞ്ജിത്തിനേയും പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റി...