Thu. Apr 18th, 2024
ഡല്‍ഹി:

വിപണി കീഴടക്കാന്‍ പുതിയ ഫോണുമായി നോക്കിയ രംഗത്ത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ പുതിയ ഫോണിന്റെ സവിശേഷതയാണ്‌.പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.എച്ച്. എം.ഡി. ഗ്ലോബല്‍ നോക്കിയ 9 പ്യുവർ വ്യൂ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഫോണ്‍ ഈയാഴ്ച മുതല്‍ വില്‍പ്പനയുണ്ടാകും.

5.99 ഇഞ്ച് ക്വാഡ് എച്ച്. എം.ഡി. പ്ലസ് പൊലെഡ് സ്‌ക്രീനാണ് ഫോണിന്റേത്. ഇരട്ട സിംകാര്‍ഡ് ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. നോക്കിയ 9 പ്യുവർ വ്യൂ ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 6ജിബി റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3320 എം.എ.എച്ച്. ആണ്.

പിന്‍ഭാഗത്ത് അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സാണ് പ്യുവർ വ്യൂവില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്സലിന്റെ മൂന്ന് മോണോക്രോം സെന്‍സറുകളും 12 മെഗാപിക്സലിന്റെ രണ്ട് ആര്‍.ജി.ബി. സെന്‍സറുകളുമാണവ. സെല്‍ഫി ക്യാമറ 20മെഗാപിക്സലിന്റേതാണ്.

വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *