Sat. Apr 27th, 2024
പാലാ:

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 16 ലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോള്‍ കുറ്റപത്രത്തിന്റെ കോപ്പി നല്‍കിയില്ലെന്ന് പ്രതിഭാ​ഗം പരാതിപ്പെട്ടിരുന്നു. മുഴുവന്‍ കോപ്പികള്‍ നല്‍കാത്തതിനാല്‍ നടപടിക്രമങ്ങള്‍ അപൂര്‍ണമാണെന്നും പ്രതിഭാ​ഗം വാദിച്ചു. കുറ്റപത്രം പൂര്‍ണമായി നല്‍കാന്‍ ജഡ്ജി സിറാജുദീന്‍ ഉത്തരവിട്ടിരുന്നു.

ഇതനുസരിച്ച്‌ ചൊവ്വാഴ്ച കുറ്റപത്രം പൂര്‍ണമായും പ്രതിഭാ​ഗത്തിന് നല്‍കി. അന്വേഷണ ഉദ്യോ​ഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി. സുഭാഷ് കോടതിയിലെത്തിയിരുന്നു. കുറ്റപത്രം പരിശോധിക്കാന്‍ പ്രതി ഭാ​ഗത്തിന് സമയം അനുവദിച്ചാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിയത്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ഹാജരായിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാത്തതിനാല്‍ നടപടിക്രമങ്ങളില്‍ പങ്കാളിയായില്ല.

Leave a Reply

Your email address will not be published. Required fields are marked *