Fri. Apr 26th, 2024
വണ്ടൂർ:

കൊവിഡ് മഹാമാരിയിൽ ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ. അടച്ചുപൂട്ടൽ കാലത്ത് നൃത്ത പഠനം നിലച്ചതോടെ വരുമാനമില്ലാതായി. ഓൺലൈൻ വഴി അതിജീവനം തേടുമ്പോഴും പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ഈ രംഗത്തുള്ളവർ പറയുന്നു.

ക്ഷേത്രോത്സവം, കലോത്സവം എന്നിവ ലക്ഷ്യമിട്ടാണ്‌ കുട്ടികൾ നൃത്തപഠനത്തിന്‌ എത്താറ്‌. ഒന്നര വർഷമായി പൊതുചടങ്ങുകൾ നടക്കാത്തതിനാൽ നൃത്തപഠനം നിലച്ചു.സ്വന്തമായി കെട്ടിടമൊരുക്കിയും വാടക കെട്ടിടത്തിലും നൃത്ത കലാകേന്ദ്രങ്ങൾ ആരംഭിച്ചവർ കടുത്ത പ്രതിസന്ധിയിലാണ്‌.

വർഷങ്ങളായി നൃത്തം പഠിക്കുന്നവർ മാത്രമാണ്‌ ഓൺലൈൻ അധ്യാപനത്തെ ആശ്രയിക്കുന്നത്‌. ഇവരുടെ എണ്ണം പരിമിതമാണ്‌. പലരും മറ്റ്‌ തൊഴിൽതേടി പോകുന്നുണ്ടെങ്കിലും അവിടെയും പ്രതിസന്ധിയാണ്‌.