Thu. Dec 19th, 2024
നെടുമങ്ങാട്:

നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച എൽ ഡി എഫിലെ ഗിരിജ വിജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യു ഡി എഫിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട എൻ. ഗീത ദേവി വീണ്ടും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ എൽ ഡി എഫിൽ നിന്നും ഗിരിജ വിജയന്‍റെ മകൾ വിദ്യ വിജയനായിരുന്നു എതിരാളി. എൽ ഡി എഫ് സ്ഥാനാർത്ഥി വിദ്യ വിജയൻ 543 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥി എൻ ഗീത ദേവി 459 വോട്ടും നേടി.

ബി ജെ പിയിൽ നിന്ന് മത്സരിച്ച രമക്ക് 54 വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ ആകെ പോൾ ചെയ്ത 834 വോട്ടിൽ സി പി എമ്മിലെ ഗിരിജാ വിജയൻ 368 വോട്ടും കോൺഗ്രസിലെ എൻ ഗീത ദേവി 358 വോട്ടും ബി ജെ പിയിലെ വി ബീന 116 വോട്ടും നേടിയിരുന്നു.

By Divya