Sat. Apr 27th, 2024

ആലപ്പുഴ ∙

പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണവുമായി കർക്കടക വാവ് എത്തുന്നു. നാളെണ് ഇത്തവണത്തെ വാവുബലി. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല.

സർക്കാർ അനുവദിച്ചാൽ നിയന്ത്രണവിധേയമായി പിതൃ ബലിക്കു സൗകര്യം ഒരുക്കാൻ ചില സ്വകാര്യ ക്ഷേത്ര ഭരണസമിതികൾ ആലോചിക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽപേർ ബലി അർപ്പിക്കാനെത്താറുള്ള തൃക്കുന്നപ്പുഴ കടൽത്തീരത്തും തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല.

ക്ഷേത്രങ്ങളിൽ ഭക്തർക്ക് തിലഹോമം, പിതൃമോക്ഷ പൂജ, ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം തുടങ്ങിയ പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ അവസരം ഒരുക്കും.തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിൽ തിലഹവനം, പിതൃപൂജ തുടങ്ങിയവ നടക്കും.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കണ്ടിയൂർ മഹാദേവ ക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മറ്റം നരസിംഹ സ്വാമി ക്ഷേത്രം, കടവൂർ മഹാദേവർ ക്ഷേത്രം, വഴുവാടി കിരാതൻകാവ് ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, അറവുകാട് ദേവി ക്ഷേത്രം,

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, കുട്ടമ്പേരൂർ കാർത്ത്യായനി ക്ഷേത്രം, ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രം, പനയന്നൂർക്കാവ് , കായംകുളം പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടാകും.

കർക്കടക വാവുബലി ദിനത്തിൽ കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. കടവിൽ ഇറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണങ്ങൾ പാലിക്കണം.

By Rathi N