Sun. Apr 20th, 2025

പാഞ്ഞാൾ:

ഗ്രാമീണ വായനശാല ഇനി വൺ ടച്ച് പഠനമുറി. ഓൺലൈൻ പഠനത്തിന് വീടുകളിൽ സൗകര്യ കുറവുള്ള വിദ്യാർത്ഥികൾക്കായി വായനശാലയിൽ 5 മൊബൈൽ ഫോണുകളാണ് ഒരുക്കിയിരിക്കുന്നത്. 20,000 പുസ്തകങ്ങളും റീഡിങ് റൂമിൽ കംപ്യൂട്ടർ, ടിവി, കേബിൾ കണക്‌ഷൻ, ഇൻ്റർനെറ്റ്, എസി, എന്നിവയ്ക്കു പുറമേ കൗൺസലിങ് സെന്ററുമുള്ള വായനശാല ഇനി വിദ്യാർത്ഥികളുടെ ക്ലാസ് മുറിയും കൂടിയാവുകയാണ്.

ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എംആർ മായ നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്,പി പരമേശ്വരൻ,എൻഎസ് ജയിംസ്,വി കൃഷ്ണപ്രസാദ്,കെ അമ്മിണി എന്നിവർ പ്രസംഗിച്ചു.

By Rathi N