Fri. Apr 19th, 2024

കൊ​ടു​ങ്ങ​ല്ലൂ​ർ:

പു​തി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ ശേ​ഷം മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്​​റ്റാ​ഫി​ലേ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്നും നി​ശ്ച​യി​ച്ച വ്യ​ക്തി​യെ ചൊ​ല്ലി​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിപിഎ​മ്മി​ൽ ന​ട​പ​ടി.

ഡിവൈഎ​ഫ്ഐ കൊ​ടു​ങ്ങ​ല്ലൂ​ർ ​േബ്ലാ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങാ​യ അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​വ​ർ എ​ല്ലാ​വ​രും സിപിഎം അം​ഗ​ങ്ങ​ളു​മാ​ണ്. ഫേ​സ് ബു​ക്കി​ൽ വ്യാ​ജ വി​ലാ​സം ഉ​ണ്ടാ​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ ഗൗ​ര​വ​ത​ര​മാ​യ കു​റ്റം ചെ​യ്ത​താ​യി പാ​ർ​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ എ​സ്എ​ൻപു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ഡിവൈഎ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പ​ൻ​ഡ്​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​റി​യു​ന്നു.

എ​സ്എ​ഫ്ഐ ജി​ല്ല നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ താ​ക്കീ​തും ചെ​യ്യു​ക​യു​ണ്ടാ​യി. ആ​ല മേ​ഖ​ല​യി​ൽ സിപിഐ​യി​ൽ നി​ന്ന് സിപിഎ​മ്മി​ലെ​ത്തി​യ ഒ​രു വ​നി​ത നേ​താ​വി​ന്റെ മ​ക​നെ മ​ന്ത്രി എംവി ഗോ​വി​ന്ദ​ന്റെ പേ​ഴ്സ​ണ​ൽ സ്​​റ്റാ​ഫി​ൽ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ർ​ട്ടി​യു​മാ​യി പ്ര​ത്യ​ക്ഷ​ത്തി​ൽ ബ​ന്ധ​മി​ല്ലാ​ത്ത വ്യ​ക്തി​യെ നി​യ​മി​ച്ച​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് ഡിവൈഎ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ലെ ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ക​ടി​പ്പി​ച്ച​ത്.

ഡിവൈഎ​ഫ്ഐ വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ൽ ന​ട​ന്ന അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തേ​ക്കും എ​ത്തി​യി​രു​ന്നു.

By Rathi N