24 C
Kochi
Tuesday, December 7, 2021

Daily Archives: 20th June 2021

Pinarayi Vijayan K Sudhakaran
തിരുവനന്തപുരം:മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്പോര് മുന്നോട്ട്  കൊണ്ടുപോകേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുധാരണ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് സുധാകരൻ മറുപടി പറഞ്ഞതോടെ വിവാദം അവസാനിച്ചെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, ഇത്തരം കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്.പിണറായിയും സുധാകരനും തമ്മിലുള്ള തുറന്നപോരിൽ കൂടുതൽ പ്രതികണങ്ങൾ നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് സുധാകരൻ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ വ്യക്തമാക്കിയതും ഇതിന്റെ ഭാഗമാണ്....
കവരത്തി:സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കവരത്തി പൊലീസിന് മുന്നിലാണ് ഹാജരാവുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സിഅബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമര്‍ശം എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച്...
ന്യൂഡൽഹി:രാജ്യത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി തയ്യാറാക്കുന്നു. എംപിമാര്‍, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള പദ്ധതി ഈ മാസം 22ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, പോര്‍ചുഗല്‍, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.പാര്‍ലമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസീസും ലോക്‌സഭാ സെക്രട്ടേറിയറ്റും സംയുക്തമായാണ് ഭാഷാ പഠന...
കാസർകോട്:പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി വിവാദം. കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും ‌സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എപീതാംബര‍ന്റെ (54) ഭാര്യ, രണ്ടാം പ്രതി സിജെസജിയുടെ (51) ഭാര്യ, മൂന്നാം പ്രതി കെഎംസുരേഷിന്റെ (27) ഭാര്യ എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്.നിയമനത്തിൽ പ്രതിഷേധിച്ച്...
ആലപ്പുഴ:കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് കുട്ടനാട് സന്ദർശിക്കും. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും.പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ്  സംഘം ചർച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം:കെ സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തിൽ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തിൽ എംഎം മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.പിണറായി വിജയന്റെ...