Wed. May 8th, 2024
ന്യൂഡൽഹി:

രാജ്യത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി തയ്യാറാക്കുന്നു. എംപിമാര്‍, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള പദ്ധതി ഈ മാസം 22ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, പോര്‍ചുഗല്‍, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

പാര്‍ലമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസീസും ലോക്‌സഭാ സെക്രട്ടേറിയറ്റും സംയുക്തമായാണ് ഭാഷാ പഠന പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളും പഠിപ്പിക്കുന്നതാണ് പദ്ധതി. ജൂണ്‍ 22 മുതല്‍ ഫ്രെഞ്ച്, ജര്‍മന്‍, പോര്‍ചുഗീസ്, റഷ്യന്‍, സ്പാനിഷ് എന്നീ വിദേശ ഭാഷകള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

ജൂലൈ 5 ഓടെ ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, മറാത്തി, തമിഴ് തുടങ്ങിയ ഭാഷകളില്‍ ക്ലാസുകള്‍ തുടങ്ങും. കശ്മീരി, സിന്ധി, നേപ്പാളി, മണിപ്പൂരി, പഞ്ചാബി ഭാഷകളില്‍ ക്ലാസുകള്‍ ജൂലൈ 22ന് ആരംഭിക്കും.

By Divya