29 C
Kochi
Sunday, September 19, 2021

Daily Archives: 14th June 2021

കാ​യം​കു​ളം:ഭാ​ഷാ ന്യൂ​ന​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ട്ടം മ​റി​ക​ട​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ക്കാ​നു​ള്ള ത​ദ്ദേ​ശ വ​കു​പ്പ് നീ​ക്കം വി​വാ​ദ​ത്തി​ൽ. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വിൻ്റെ മ​റ​പി​ടി​ച്ചു​ള്ള ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​യു​ടെ നീ​ക്കം ഗു​രു​ത​ര നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കും. ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​െൻറ അ​ഭി​പ്രാ​യം തേ​ടാ​തെ 2012ൽ ​പാ​സാ​ക്കി​യ ച​ട്ടം ലം​ഘി​ച്ച ന​ട​പ​ടി​ക​ളാ​ണ് പ്ര​ശ്നം.ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട്, ദേ​വി​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കാ​സ​ർ​കോ​ട് താ​ലൂ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​യ​മ​ന നീ​ക്ക​മാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്. ഭാ​ഷാ ന്യൂ​ന​പ​ക്ഷ...
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരളതീരത്ത് മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ കാറ്റ് വീശിയേക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.’
ടെൽ അവീവ്:12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59- 60) എന്നിങ്ങനെയാണ് വോട്ട് നില. മന്ത്രിസഭ ഇന്ന് തന്നെ അധികാരമേൽക്കും.മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും നഫ്റ്റലി ബെനറ്റും തമ്മിലുള്ള കരാർ പ്രകാരം അധികാത്തിലേറിയാൽ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023...
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം.ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകൾ ഉണ്ട്. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും...
ഹരിദ്വാർ:ഹരിദ്വാറിലെ മഹാ കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകാര്‍ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. കുംഭമേളയ്ക്കെത്തിയവരുടെ കൊവിഡ് പരിശോധന പേപ്പറുകളില്‍ മാത്രമാണ് നടന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങളിലൊന്ന്.ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന മഹാകുംഭമേള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരുമാസത്തേക്കായി ചുരുക്കിയാണ് നടത്തിയതെങ്കിലും മേളയ്ക്കിടെ കൊവിഡ്...
പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്. ആവേശപ്പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തിയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവായത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക ഒന്നാം നമ്പര്‍ താരം ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്.ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോല്‍വിയുടെ വക്കിലായിരുന്നു ജോക്കോവിച്ച്, തുടര്‍ന്നുള്ള മൂന്നു സെറ്റും കനത്ത പോരാട്ടത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 6-7, 2-6, 6-3, 6-2, 6-4.ഇതോടെ ജോക്കോവിച്ചിന് 19...
ലക്ഷദ്വീപ്:അഡ്മിനിസ്ട്രേറ്ററുടെ വിവാദനയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്നു കരിദിനാചരണം. ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധച്ചൂട് അറിയിക്കുകയാണു ലക്ഷ്യം. കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ നിറയും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ...
തിരുവനന്തപുരം:ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെയുള്ള വധഭീഷണിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ രമ്യ ഹരിദാസ് അടക്കമുള്ള സ്ത്രീകളെ ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് രമ പറഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെ കെ രമ പ്രതികരിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; ആലത്തൂർ മണ്ഡലത്തിലെ എംപിയായ രമ്യ ഹരിദാസിനു നേരെ...
ചെന്നൈ:തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ തീരപ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി, തൂത്തുകുടി, ചെന്നൈ, രാമേശ്വരം തീരങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് തീവ്രവാദികള്‍ എത്തുന്നതെന്നാണ് സുരക്ഷാ വിഭാഗം തരുന്ന മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശനിയാഴ്ച വൈകുന്നേരമാണ് മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ബോട്ടില്‍ സഞ്ചരിക്കുന്ന വ്യക്തികളുടെയോ, ഈ...
ന്യൂഡൽഹി:പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കുമെന്ന് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നരേന്ദ്രമോദി പറഞ്ഞു. പരിസ്ഥിതി പൊതുവായതാണ് എന്ന സങ്കൽപം ലോകരാജ്യങ്ങൾക്കിടയിൽ ഉണ്ടാകണം. കാലാവസ്ഥ സംരക്ഷണത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വിപുലമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ജി 7 രണ്ട് സമ്മേളനങ്ങളിലാണ് മോദി പങ്കെടുത്തത്. സാമൂഹ്യമാധ്യമങ്ങളുടെ പരിധി ലംഘിക്കൽ ജി 7 ൽ നരേന്ദ്രമോദി വിഷയമാക്കി. ജനാധിപത്യത്തെ...