Sat. Jul 5th, 2025
ശ്രീനഗര്‍:

കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സിആർപിഎഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേക്കും മാറ്റി. വെടിവെപ്പ് നടന്ന സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

By Divya