25 C
Kochi
Wednesday, December 1, 2021

Daily Archives: 29th May 2021

ന്യൂഡൽഹി:കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടരന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യയും പിന്തുണച്ചു. വൈറസ് പടർന്നതു ചൈനയിലെ ലാബിൽ നിന്നാണോ വുഹാനിലെ മത്സ്യമാർക്കറ്റിൽ നിന്നാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.കൊവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണങ്ങൾ യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഊർജിതമാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതിനു പിന്നാലെയാണ് ഇന്ത്യ നിലപാടറിയിച്ചത്.‘ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന നേരത്തേ നടത്തിയ അന്വേഷണം ആദ്യ പടിയാണ്. വ്യക്തമായ...
ന്യൂദല്‍ഹി:പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രാജ്യം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ...
കവരത്തി:തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ  അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്.  അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. കോവിഡ്‌...
ന്യൂഡൽഹി:സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.ചീ​ഫ് കം​പ്ല​യി​ന്‍​സ് ഓ​ഫീ​സ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പ​രാ​തി ന​ല്‍​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് കമ്പനികൾ ന​ല്‍​കി​യ​ത്. ട്വി​റ്റ​ര്‍ ഇ​തു​വ​രെ ചീ​ഫ് കം​പ്ല​യി​ന്‍​സ് ഓ​ഫീ​സ​റു​ടെ വി​വ​ര​ങ്ങ​ള്‍‌ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഐ​ടി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
കൊൽക്കത്ത:പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർവീസിലേക്ക് തിരികെയെത്താൻ നിർദ്ദേശിച്ചു. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജി സർക്കാരും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തമ്മിലുള്ള പോരിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം. തിങ്കളാഴ്ച കേന്ദ്രസർവീസിൽ റിപ്പോർട്ട് ചെയ്യാനാണ് നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായ ആലാപൻ ബന്ധോപാധ്യായയ്ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്.പേഴ്സണൽ ട്രെയിനിങ് വിഭാഗത്തിലേക്കാണ് മാറ്റം. അതേസമയം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായും...
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.അതേസമയം, ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ എത്തിയതിനു ശേഷമാണ് മേയ് 31 മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു...