24 C
Kochi
Saturday, November 27, 2021

Daily Archives: 29th May 2021

Person on way back from ration shop fined by police
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 2502 ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം3 എട്ടാംക്ലാസുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍4 പിപിഇ കിറ്റിന് 800 രൂപ, മാസ്ക്കിന് 60 രൂപ; മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ5 തർക്കമുള്ള സ്ഥലത്തു പുല്ലും വെള്ളവുമില്ലാതെ 37 പോത്തുകളെ നാലു ദിവസം...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഐഎ​ൻഎ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി. 215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും അ​ട​ങ്ങു​ന്ന സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യാ​ണ്​ ക​പ്പ​ൽ തീ​ര​മ​ണ​ഞ്ഞ​ത്.സു​ഹൃ​ദ്​ രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക്​ ഇ​നി​യും സ​ഹാ​യം തു​ട​രു​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2800 മെ​ട്രി​ക്​ ട​ൺ ഒാ​ക്​​സി​ജ​ൻ കു​വൈ​ത്തി​ൽ​ നി​ന്ന്​ അ​യ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.യ​ർ​മൂ​ഖി​ലെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെൻറ്​ സെൻറ​റി​​ൽ​ കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആർഎസ്പിയിൽ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയിൽ തോൽവി ഏറ്റുവാങ്ങിയ ഷിബു ബേബി ജോൺ പാർട്ടിയിൽനിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോൺ പങ്കെടുത്തിരുന്നില്ല.തുടർച്ചയായി ചവറയിലുണ്ടായ രണ്ട് തോൽവികൾ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളർത്തിയതായി അടുപ്പക്കാർ പറയുന്നു. പാർട്ടിയിലും മുന്നണിയിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരിഭവമുണ്ട്. പാർട്ടിയിൽ നിന്ന് അവധിയെടുത്ത് ആയുർവേദ ചികിത്സയ്ക്ക് പോകുകയാണെന്ന് ഷിബു...
ഒട്ടാവ:കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ...
തൃശൂര്‍:കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക.ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നാണ് നിർദേശം ലഭിച്ചതെന്നാണ് കർത്തയുടെ മൊഴി.സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം...
ഭോപ്പാല്‍:കൊവിഡ് ‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ഇന്ത്യ ഒരിക്കലും മികച്ചതല്ല മറിച്ച് കുപ്രസിദ്ധമാണെന്നാണ് കമല്‍നാഥിന്റെ പ്രസ്താവന.” ഇന്ത്യ മികച്ചതല്ലെന്ന് ഞാന്‍ പറയുന്നു, ഇന്ത്യ കുപ്രസിദ്ധമാണ്. കൊവിഡ് മഹാമാരിയുടെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ ജനതയുടെ പ്രവേശനം നിരോധിച്ചു. ഞാന്‍ അടുത്തിടെ ഉജ്ജൈനില്‍ ഇത് പറഞ്ഞു, ഞാന്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്കില്‍...
ന്യൂഡൽഹി:അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിച്ചാൽ പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ ഭാരവാഹി ഡോ ജെ എ ജയലാൽ ആണ് ഇക്കാര്യം അറിയിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമർശമാണ് ബാബ രാംദേവ് നടത്തിയത്.കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐഎംഎ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ...
അയ്യപ്പൻകോവിൽ:ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. NREGA ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജില്ലാ ഭരണകൂടം നടപടി തുടങ്ങി.അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസണ് ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നത്. ആയിരം രൂപ പോലും വരാത്ത ഇത്തരം ബോർഡിന് 3000 രൂപ വച്ചാണ്...
തിരുവനന്തപുരം:കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡ് ഉടൻ തീരുമാനം കൈകൊള്ളണമെന്ന നിലപാടിലാണ്.സുപ്രധാന യോഗങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ട് മുല്ലപ്പള്ളി സമ്മർദം ശക്തമാക്കുന്നതിനാൽ വേഗത്തിൽ പുനസംഘടന പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിലാണ് അധ്യക്ഷ പദവിക്കായുള്ള ചരടുവലികൾ നേതാക്കൾ ശക്തമാക്കിയത്.വർക്കിങ് പ്രസിഡന്റുമാരായ കെസുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നി ബെഹന്നാൻ, പിടി തോമസ് തുടങ്ങി പല നേതാക്കളും...
റിയാദ്:സൗദി അറേബ്യയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ രാജകുമാരന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചതായി കണ്‍ട്രോള്‍ ആന്റ് ആന്റികറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പല്‍ - ഗ്രാമകാര്യ മന്ത്രാലയത്തിലെ ഉന്നത ജോലിക്കായാണ് രാജകുമാരന്‍ വ്യാജ രേഖയുണ്ടാക്കിയത്.സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിലിട്ടറി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഒന്നര വര്‍ഷം തടവും 50,000 റിയാല്‍...