Fri. Apr 19th, 2024
ദില്ലി:

‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു.

കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും. മലയോരമേഖലയിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇടുക്കിയില്‍ മഴ ശക്തമായതിനെ തുടർന്ന് അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു.

ഹൈറേ‍ഞ്ചില്‍ വ്യാപകനാശം. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. പള്ളിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. മേല്‍ക്കൂര പറന്നുപോയി. പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാംപ് തുറന്നു.

പള്ളിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. മേല്‍ക്കൂര പറന്നുപോയി. പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാംപ് തുറന്നു. കോട്ടയം പാലാ കരൂര്‍പള്ളിക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകനാശം.

അതേസമയം, ടോട്ടെ ചുഴലിക്കാറ്റിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു.

By Divya