Fri. Mar 29th, 2024

 

കോഴിക്കോട്:

കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച്​ നശിപ്പിച്ചു. മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തിൽ വിൽപനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്.

ഒരു കോടി രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. കോണാട്ട് റംസീന മൻസിൽ നിജാസിന്‍റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം. ബുധനാഴ്ച രാത്രി പന്ത്രണ്ടു മണി വരെ കടയിൽ ജോലിക്കാരുണ്ടായിരുന്നു. കടയടച്ച് പോയ ശേഷമാണ് സംഭവം.  ഇരുനില കെട്ടിടത്തിന്‍റെ താഴെ നിലയിൽ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം സമീപത്തെ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതരായ നാലു പേർ കന്നാസിൽ നിന്ന്എന്തോ ഒഴിക്കുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. പത്തു മിനിറ്റിനു ശേഷമാണ് തീപിടുത്തം.

https://www.youtube.com/watch?v=PvXiU8wlC4k

By Athira Sreekumar

Digital Journalist at Woke Malayalam