മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസിലും ലവ് ജിഹാദ് ആരോപിച്ച് അഭിഭാഷകൻ

“എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്.” ഇത്തരത്തിലായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജന്റെ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമ‍ര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

0
208
Reading Time: < 1 minute

 

തിരുവനന്തപുരം:

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജാണ് വിദ്യാ‍ര്‍ത്ഥികൾക്കെതിരെ വ‍ര്‍ഗീയ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.” എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് കൃഷ്ണ നേരത്തെ സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷപ്രചരണങ്ങള്‍ നടത്തിയത്. അഭിഭാഷകന്റെ പോസ്റ്റിന് കീഴിൽ വിമർശനം ഉയർത്തി നിരവധി കമന്റുകളാണ് വരുന്നത്.

Advertisement