ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 

ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയെന്നും എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0
172
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 

1)അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പിണറായി സര്‍ക്കാറിന്‍റെ പുതിയ വെെദ്യുതി കരാറെന്ന് ചെന്നിത്തല

2)ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

3)വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എംഎം മണി

4)തുടര്‍ഭരണം ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ആശയമെന്ന് കോടിയേരി

5)തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ

6) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയിൽ

7)പറഞ്ഞ വാക്കൊന്നും പാലിച്ചില്ലെന്ന് സർക്കാരിനെതിരെ തൃശ്ശൂർ അതിരൂപത

8)ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി

9) പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന് എം കെ രാഘവൻ എം പി

10)ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്, എന്നാല്‍ പ്രയോജനപ്പെടുത്താന്‍ നേതൃത്വത്തിനു കഴിയുന്നില്ലെന്നും പി പി മുകുന്ദന്‍

11)ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

12)ഇ​ര​ട്ട വോ​ട്ട്​ ത​ട്ടി​പ്പ്​ നാ​ല​ര ല​ക്ഷ​ത്തിലും മേ​ലെ​യെ​ന്ന്​ ഡോ ​തോ​മ​സ്​ ജോ​സ​ഫ്

13)ഇഡിക്കെതിരായ കേസ്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

14)അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

15)ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

16)അസമില്‍ ഇവിഎം ബിജെപി നേതാവിന്റെ കാറില്‍; നടപടിയാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

17)വിവാഹത്തിനായി മതംമാറിയാൽ ഗുജറാത്തില്‍ 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും

18)ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

19)രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കണക്കിൽ വൻ വർധന

20)ഡൽഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചു നീക്കാന്‍ സിആര്‍പിഎഫ് നീക്കം

https://www.youtube.com/watch?v=WXlB1e4an2k

 

 

 

 

Advertisement