24 C
Kochi
Tuesday, December 7, 2021

Daily Archives: 1st April 2021

കണ്ണൂര്‍:കോലീബി സഖ്യത്തിനായി 2001 നിയമസഭ തിരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നതായി ബിജെപി നേതാവ് സി കെ പദ്മനാഭന്റെ വെളിപ്പെടുത്തല്‍. ‘1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും എത്തിയിരുന്നു. താനും പി പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു’, സികെ പദ്മനാഭന്‍ പറഞ്ഞു.കോണ്‍ഗ്രസുകാര്‍ ബിജെപി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ടെന്നും അദ്ദേഹം...
ഹരിപ്പാട്​:ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ പര്യാപ്​തമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു.ഇരട്ടവോട്ട്​ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്​ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ ബലത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച്​ ജനവിധി അട്ടിമറിക്കാനാണ്​ ഇടതുപക്ഷത്തിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മാണ്​ വ്യാജ വോട്ടർമാരെ തിരുകി കയറ്റിയത്​....
ന്യൂഡൽഹി:തമിഴ്​ നടൻ രജനീകാന്തിന്​ അമ്പത്തിയൊന്നാമത്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. തമിഴ്നാട്​ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും ജാ​വദേക്കർ പറഞ്ഞു.ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം. ദക്ഷിണേന്ത്യയിൽ നിന്ന്​ പുരസ്​കാരം ലഭിക്കുന്ന 12ാമത്തെ നടനാണ്​ രജനീകാന്ത്​. 1996ൽ ശിവാജി ഗണേശന്​ ലഭിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ ഒരു ദക്ഷിണേന്ത്യൻ നടന്​ പുരസ്​കാരം ലഭിക്കുന്നത്​. മോഹൻലാൽ, ശങ്കർ മഹാദേവൻ,...
പത്തനംതിട്ട:പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് മുന്നോടിയായി പത്തനംതിട്ടയിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറാകുന്നത്. ഇന്ന് ജെ പി നദ്ദയും യോഗി ആദിത്യനാഥും ജില്ലയിൽ റോഡ് ഷോ നടത്തും.നാളെയാണ് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി. ജില്ലാ സ്റ്റേഡിയത്തിൽ മണ്ണിട്ട് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്താണ് പ്രധാനമന്ത്രിക്ക് ഇറങ്ങാൻ ഹെലിപാഡുകൾ നിർമിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലിയും ക്രമീകരിച്ചു. എസ്‍പിജിയുടെ മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ.കേന്ദ്ര- സംസ്ഥാന...
മുംബൈ:അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സ്മാരക ശിലാസ്ഥാപനത്തിന് വിളിച്ചില്ലെന്ന വിമര്‍ശനവുമായി ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും. മധ്യ മുംബൈയിലെ ദാദറില്‍ ബുധനാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിലാസ്ഥാപനം നടത്തിയത്. ചടങ്ങിലേക്ക് തങ്ങളുടെ നേതാക്കളെ വിളിക്കാത്തതാണ് ബിജെപിയേയും എംഎന്‍എസ്സിനേയും ചൊടിപ്പിച്ചത്.ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സംസ്ഥാന ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, റവന്യൂ മന്ത്രി, കോണ്‍ഗ്രസ് നേതാവ് ബാലസഹേബ് തോറാത്ത്...
തി​രു​വ​ന​ന്ത​പു​രം:ഖു​ർ​ആ​നി​ലെ സാ​ങ്കേ​തി​ക പ​ദാ​വ​ലി​ക​ളെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി പ​ര​മ​ത വി​ദ്വേ​ഷം ല​ക്ഷ്യം​വെ​ച്ച്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ ഇ​സ്​​ലാം​മ​ത പ​ണ്ഡി​ത​ർ തിര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടും മ​റ്റ്​ അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ലാ​ൽ, ജി​ഹാ​ദ് പോ​ലു​ള്ള സാ​ങ്കേ​തി​ക പ​ദ​ങ്ങ​ൾ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം മ​തേ​ത​ര ക​ക്ഷി​ക​ളി​ൽ​പെ​ട്ട​വ​രും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗ​ത്തി​ൻറെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വെ​റു​പ്പും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് അ​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ർ​ജ​വം കാ​ട്ട​ണം.
തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. രാഹുൽ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രചാരണത്തിനെത്തും.മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും രാഹുൽ റോഡ് ഷോ നടത്തും. കൽപ്പറ്റയിൽ പൊതുസമ്മേളനവുമുണ്ട്ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കരുനാഗപ്പള്ളിയിൽ റോഡ് ഷോ നടത്തും. കോഴഞ്ചേരിയിലും അടൂരിലും ചങ്ങനാശ്ശേരിയിലും നദ്ദയ്ക്ക് പ്രചാരണമുണ്ട്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...
ന്യൂഡല്‍ഹി:രാജ്യത്തെ  ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച ഉത്തവ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് എന്ന് നിര്‍മമ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ധനവകുപ്പ് പുറത്തിറക്കിയ ഓര്‍ഡര്‍ പിന്‍വലിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്. സേവിങ്ങ്‌സ്...
ന്യൂഡല്‍ഹി:വിശപ്പുരഹിത ഇന്ത്യ ലക്ഷ്യമിട്ട് തുടങ്ങിയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരെ ഗ്രാമീണമേഖലയില്‍ അറുപതും നഗരമേഖലയില്‍ നാല്പതും ശതമാനമാക്കി കുറയ്ക്കാന്‍ ആലോചന. നീതി ആയോഗ് ചര്‍ച്ചാക്കുറിപ്പിലാണ് ഇതേക്കുറിച്ച് ആലോചിക്കാനുള്ള നിര്‍ദ്ദേശം.നിലവില്‍ പദ്ധതിയുടെ പരിധി ഗ്രാമീണ നഗര മേഖലകളില്‍ യഥാക്രമം 75, 50 ശതമാനമാണ്. 81.35 കോടി പേര്‍ക്കിപ്പോള്‍ ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. പരിധി ശതമാനം കുറച്ചാല്‍ 17.9 കോടി പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താവും. ഭക്ഷ്യസബ്‌സിഡി 71.62 കോടി പേര്‍ക്ക്...
ന്യൂഡൽഹി:രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍  വാക്സീന്‍ നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്.രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. പിന്നാലെ നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ...