Tue. Apr 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

ഖു​ർ​ആ​നി​ലെ സാ​ങ്കേ​തി​ക പ​ദാ​വ​ലി​ക​ളെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി പ​ര​മ​ത വി​ദ്വേ​ഷം ല​ക്ഷ്യം​വെ​ച്ച്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ ഇ​സ്​​ലാം​മ​ത പ​ണ്ഡി​ത​ർ തിര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടും മ​റ്റ്​ അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
ഹ​ലാ​ൽ, ജി​ഹാ​ദ് പോ​ലു​ള്ള സാ​ങ്കേ​തി​ക പ​ദ​ങ്ങ​ൾ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം മ​തേ​ത​ര ക​ക്ഷി​ക​ളി​ൽ​പെ​ട്ട​വ​രും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗ​ത്തി​ൻറെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വെ​റു​പ്പും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് അ​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ർ​ജ​വം കാ​ട്ട​ണം.

By Divya