Sat. Apr 27th, 2024
ന്യൂഡൽഹി:

തമിഴ്​ നടൻ രജനീകാന്തിന്​ അമ്പത്തിയൊന്നാമത്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. തമിഴ്നാട്​ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും ജാ​വദേക്കർ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം. ദക്ഷിണേന്ത്യയിൽ നിന്ന്​ പുരസ്​കാരം ലഭിക്കുന്ന 12ാമത്തെ നടനാണ്​ രജനീകാന്ത്​. 1996ൽ ശിവാജി ഗണേശന്​ ലഭിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ ഒരു ദക്ഷിണേന്ത്യൻ നടന്​ പുരസ്​കാരം ലഭിക്കുന്നത്​. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശ ഭോസ്​ല എന്നിവരുൾപ്പെട്ട ജൂറിയാണ്​ പുരസ്​കാരം നിർണയിച്ചത്​.

തമിഴ്​നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്​ രജനീകാന്തിന്​ പുരസ്​കാരം നൽകിയതെന്നതും ശ്രദ്ധേയമാണ്​. നേരത്തെ രജനീകാന്ത്​ രാഷ്​ട്രീയപാർട്ടി രൂപീകരിച്ച്​ തിരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബിജെപിയുമായി രജനീകാന്ത്​ സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

By Divya