Fri. Apr 26th, 2024

കൊച്ചി:

സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ ആണ് നടപടി. എന്നാല്‍, അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തിരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.അരി വിതരണം തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് അരിവിതരണം തിരെഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാൻ ശ്രമിച്ചത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍,  സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാര്‍ വാദിച്ചത്. അരി നൽകുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.

https://www.youtube.com/watch?v=i6ZDD_VKukc

 

By Binsha Das

Digital Journalist at Woke Malayalam