Sat. Apr 27th, 2024
POSTAL BALLOT

കണ്ണൂര്‍:

കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പേരാവൂർ മണ്ഡലത്തിലെ മുണ്ടയാം പറമ്പിൽ തപാൽ വോട്ട് ശേഖരിക്കാനെത്തിയവരാണ് ഫോട്ടോ ഇല്ലാത്ത ഐഡി കാർഡ് ധരിച്ചെ്തിയത്. ഇന്നലെയായിരുന്നു സംഭവം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് എന്ന് തളിയിക്കുന്ന തിരിച്ചറിയല്‍ സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎൽഎയും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. എല്‍ഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാട്ടുന്നുവെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി.

യുഡിഎഫ് ബൂത്ത് ഏജന്‍റിനെയോ സ്ഥാനാർത്ഥിയെയോ അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് പരാതി. സിപിഎമ്മിന്‍റെ ബൂത്ത് ഏജന്‍റും പ്രിസെെഡിങ്ഓഫീസറും പോളിങ് ഉദ്യോഗസ്ഥരും മാത്രമെ തപാല്‍ വോട്ട് ശേഖരത്തിന് ഉണ്ടായിരുന്നുള്ളുവെന്നാണ് ആക്ഷേപം.

ഫോട്ടോ ധരക്കാത്ത തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചെത്തിയത് ഗുരുതരചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പ്രവര്‍ത്തകര്‍പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫോട്ടോ ഇല്ലാതെ എത്തിയ സംഭവം പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

https://www.youtube.com/watch?v=QW0cglIX7iY

By Binsha Das

Digital Journalist at Woke Malayalam