പീഡനക്കേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

ഹാഥ്റസിൽ വീണ്ടും കൊടും ക്രൂരത. മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മുന്നിൽ നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

0
72
Reading Time: < 1 minute

 

ഹാഥ്റസ്:

ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി.

രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന്  പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മുന്നിൽ നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താൻ യുപി സർക്കാർ നിർദ്ദേശിച്ചു. ജൂലൈ 2018ല്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജയിലിലായ ഇയാള്‍ ഒരുമാസത്തിനുള്ളില്‍ ജാമ്യം നേടിയിരുന്നു. 

Advertisement