Wed. Jan 22nd, 2025
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്
സാൻ ഫ്രാൻസിസ്‌കോ:

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്.  ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിയാണിത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് ഉപയോക്താക്കൾക്കുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ ശുപാർശകൾ താൽക്കാലികമായി നിർത്തുകയാണെന്ന് സോഷ്യൽ മീഡിയ കമ്പനി ഒക്ടോബറിൽ അറിയിച്ചു. ഇത് ശാശ്വതമാക്കുമെന്നും ആഗോളതലത്തിൽ നയം വിപുലീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

https://youtu.be/qZNT9Yl6Le8