28 C
Kochi
Friday, October 22, 2021
Home Tags Social media

Tag: Social media

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് വ്യാപകം

ഏറ്റുമാനൂര്‍:ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ വീണ്ടും വ്യാപകം. യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും.പിന്നീട് സമാനമായ രീതിയില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാര്‍ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം...

ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കേസ്

കണ്ണൂർ:ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസ് എടുത്തു. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന്...

‘ഭീകര സംഘടന’; താലിബാൻ അനുകൂല അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും

കാലിഫോര്‍ണിയ:അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും അതിനാൽ തന്നെ ഇവരെ അനുകൂലിച്ചുള്ള പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നിരീക്ഷിക്കാനും ഒഴിവാക്കാനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായും ഫേസ്ബുക്ക്...

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് പെരുകുന്നു

തൃശൂർ∙ഫെയ്സ്ബുക് മെസഞ്ചറിലൂടെ വിഡിയോ കോൾ വിളിച്ച് സ്വയം നഗ്നത പ്രദർശിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സംഘങ്ങൾ പെരുകുന്നു. ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് നൂറുകണക്കിനു കേസുകൾ. പ്രതികൾ വടക്കേയിന്ത്യയിലെ ഏതെങ്കിലും നഗരങ്ങളിലുള്ളവർ.ഫെയ്സ്ബുകിൽ പെൺകുട്ടികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചാണു തട്ടിപ്പിനു തുടക്കം. ഇതു...

മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമം വഴി ഭീഷണിപ്പെടുത്തിയ 49 കാരൻ അറസ്​റ്റിൽ

തൃ​ശൂ​ർ:സാമൂഹിക മാ​ധ്യ​മം വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ 49 കാ​ര​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ആ​ന​ത്ത​ടം സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. സിപിഎം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സിഎം ബ​ബീ​ഷി​ന്റെ പ​രാ​തി​യി​ലാ​ണ് കൊ​ട​ക​ര എ​സ്എ​ച്ച്ഒ ജ​യേ​ഷ് ബാ​ല​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച്, പാർവതി തിരുവോത്ത്

മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ ആക്രമണം നടക്കുന്നത് എന്നും ഇത് അവസാനത്തേതാണ് എന്നു കരുതുന്നില്ലെന്നും നടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.തന്നെ പോലെ മറ്റുള്ളവർക്കും ഒരിടം...

പുതിയ ഐടി ചട്ടം: കേന്ദ്രസര്‍ക്കാരിന് മറുപടി നൽകി സാമൂഹിക മാധ്യമങ്ങൾ

ന്യൂഡൽഹി:സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.ചീ​ഫ് കം​പ്ല​യി​ന്‍​സ് ഓ​ഫീ​സ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പ​രാ​തി ന​ല്‍​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് കമ്പനികൾ ന​ല്‍​കി​യ​ത്....

ഐടി നിയമ ഭേദഗതി അംഗീകരിക്കാത്ത സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയമ പരിരക്ഷ ഇല്ലാതാക്കും

ന്യൂഡൽഹി:ഐടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിയമ പരിരക്ഷ ഇല്ലാതാകും. പ്രവര്‍ത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഇന്റര്‍മീഡിയറി എന്ന നിലയില്‍ ലഭിക്കുന്ന നിയമ പരിരക്ഷ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതോടെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും മറ്റാര്‍ക്കും ഒരുവിധത്തിലും അപകീര്‍ത്തികരമല്ല എന്നത്...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ന്യൂഡൽഹി:കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര...

പുതിയ ഐടി ഭേദ​ഗതി: കേന്ദ്ര സർക്കാർ നൽകിയ സമയപരിധി അവസാനിച്ചു; നിർദേശങ്ങൾ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി:പുതിയ ഐടി നിയമ ഭേഭഗതി അനുസരിക്കാൻ നൽകിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാൽ ഭേഭഗതിയിലെ നിർദേശങ്ങൾ അംഗീകരിക്കാൻ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തുടർനടപടികൾ എന്താകും എന്നത് ഇനി കേന്ദ്രസർക്കാരാണ് വ്യക്തമാക്കേണ്ടത്.നിലവിൽ സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനത്തെ തസപ്പെടുത്ത നടപടികളിലേയ്ക്ക് പെട്ടെന്ന് സർക്കാർ കടക്കില്ല...