Sat. Apr 27th, 2024

ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല

റണാകുളത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇത്രയും മനോഹരമായ ഇവിടെ അത്ര സുന്ദരമല്ലാത്ത ഒരിടം കൂടിയുണ്ട്. കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ്റെ കൺമുന്നിൽ കിടക്കുന്ന ഫോർട്ട് കൊച്ചി ബസ് സ്റ്റാന്റാണത്. 

ബസ് സ്റ്റാൻ്റായി പണിതിട്ടിരിക്കുന്ന സ്ഥലത്ത് ജനങ്ങൾക്ക് കയറി നിൽക്കാനുള്ള ഇടമില്ല. ബസ് സ്റ്റാന്റാണെന്ന് പറയാനായിട്ടുള്ളത് ഒരു ഷെഡ് മാത്രം, അതിനുള്ളിലാകട്ടെ മുഴുവനും ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുകയാണ്. ബസ് കാത്ത് നിൽക്കുന്നവർ ബസ് സ്റ്റാന്റിന് പുറത്തുനിൽക്കേണ്ട അവസ്ഥ. മഴയൊന്ന് ശക്തമായി പെയ്താൽ ഇവിടെ നിൽക്കാൻ തന്നെ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. 

ബുദ്ധിമുട്ടിന് ആഘം കൂട്ടുന്ന നിലയിൽ മറ്റൊരു പ്രശ്നം കൂടി ഫോർട്ട് കൊച്ചി ബസ് സ്റ്റാന്റാൻ്റിലുണ്ട്. വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ മൂത്രപ്പുര. മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് തകരാറിലായിട്ട് നാളുകളായി. പരിസരപ്രദേശം മുഴുവൻ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.

മൂക്കുപൊത്തിയല്ലാതെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും അവിടെ നിൽക്കാൻ കഴിയില്ല. പണം നൽകി വേണം യാത്രക്കാർ ബസ് സ്റ്റാന്റിന്റെ മൂത്രപ്പുര ഉപയോഗിക്കുവാൻ. പക്ഷേ ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല. അത്രത്തോളം അസ്സഹനീയമാണ് അതിനുള്ളിലെ അവസ്ഥ. മൂത്രപ്പുരയുടെ ഔട്ട്ലൈൻ നന്നാക്കുന്നതിനായി പല തവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരുവിധ ഗുണവും ഉണ്ടായിട്ടില്ലായെന്ന് ജനങ്ങൾ പറയുന്നു. 

FAQs

എന്താണ് കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ?

കൊച്ചി നഗരത്തെ നിയന്ത്രിക്കുന്ന കോർപ്പറേഷനാണ് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗര കോർപ്പറേഷനാണിത്.

Quotes

ഒരു പ്രശ്നത്തിനുള്ള സർക്കാർ പരിഹാരം സാധാരണയായി പ്രശ്നം പോലെ മോശമാണ് – മിൽട്ടൺ ഫ്രീഡ്മാൻ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.