Tue. Apr 16th, 2024
വാഷിങ്ടൺ

ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ പ്രവർത്തിച്ച അമിത് ജാനിയെയും ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.  അവരുടെ ആർ‌എസ്‌എസ് / ബിജെപി ബന്ധങ്ങൾ ഒരു കൂട്ടം ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ദേവയാനി ഖോബർഗഡെ കേസിൽ പങ്കുവഹിച്ച മുതിർന്ന നയതന്ത്രജ്ഞൻ ഉസ്രാ സിയയെയോ സി‌എ‌എ, എൻ‌ആർ‌സി, കശ്മീർ ലോക്ക്ഡൺ എന്നിവയ്‌ക്കെതിരേ യുഎസിൽ പ്രതിഷേധ റാലികളിൽ പങ്കെടുത്ത സമീറ ഫാസിലി അടക്കമുള്ളവർ ബൈഡന്റെ ടീമിലുണ്ട്.

അതേസമയം ആർ‌എസ്‌എസ് / ബിജെപി ബന്ധമുള്ളവർ സ്ഥാനം കണ്ടെത്തിയില്ല,  മതേതര ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ ബൈഡൻ-ഹാരിസ് അഡ്മിനിസ്ട്രേഷൻ ടീമിന്മേൽ അത്തരം വ്യക്തികളെ മാറ്റിനിർത്താൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്ന് എന്നറിയാൻ സാധിച്ചു.

https://youtu.be/j1uV0fHl0oQ