27 C
Kochi
Friday, July 30, 2021
Home Tags BJP

Tag: BJP

കല്ലുവാതുക്കൽ: അവിശ്വാസ പ്രമേയ നീക്കവുമായി കോൺഗ്രസ്

പാരിപ്പളളി:ബി ജെ പി ഭരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ്. കഴിഞ്ഞ ഭരണസമിതിയുടെ ഒമ്പത് മാസത്തെ കണക്കുകൾ പാസാക്കുന്നതിന്​ അവതരിപ്പിച്ച ധനകാര്യപത്രികക്കെതിരെ ഭരണകക്ഷി അംഗം എതിർപ്പ് പ്രകടിപ്പിക്കുകയും പത്രിക പാസാക്കാൻ കഴിയാതെ വരുകയും ചെയ്​ത സാഹചര്യത്തിലാണിത്. കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷി അംഗം ബൈജു...

ആലപ്പുഴ ബിജെപിയിൽ ഗ്രൂപ്പ്‌പോര് രൂക്ഷം; കൂട്ടക്കൊഴിച്ചിൽ

ആലപ്പുഴ:സംഘപരിവാർ രാഷ്‌ട്രീയം മടുത്ത ബിജെപി പ്രവർത്തകർ കൂട്ടമായി പാർട്ടിവിട്ട്‌ ഇടതുപക്ഷത്തേക്ക്‌‌. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഇപ്പോൾ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നതിലെത്തി. നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ പോര്‌ രൂക്ഷമായി.കൊടകര കുഴൽപ്പണക്കേസിൽ ജില്ല ട്രഷറർ കെ ജി കർത്ത ഉൾപ്പെട്ടതും പ്രവർത്തകരെ നിരാശരാക്കി....

ബത്തേരി കോഴവിവാദം; വയനാട് ബി ജെ പി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

കല്‍പ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബിജെപിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി...

സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ ഗെലോട്ട് സര്‍ക്കാര്‍

ജയ്പൂര്‍:രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമാണ് യൂണിഫോം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ 850 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2017 ല്‍ വസുന്ധര രാജെ...

ബിജെപി വിരുദ്ധ വിശാല മുന്നണി; കോൺഗ്രസ് വേണോ വേണ്ടേ ?

ന്യൂഡൽഹി:ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹ (തൃണമൂൽ), നീലോത്പൽ ബസു (സിപിഎം), ബിനോയ് വിശ്വം (സിപിഐ), സുശീൽ ഗുപ്ത...

ഇന്നത്തെ ബിജെപിയെ വെല്ലുവിളിക്കാനാകില്ല; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി:മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും...

ആർഎസ്എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ബിജെപി

തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.ഇതിന് പിന്നാലെ ആർഎസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പഞ്ചായത്ത്...

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി:ബിജെപി - ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.നിലവിലെ പ്രശ്നങ്ങളിൽ...

കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിൻ്റെ മുഖ്യശത്രു; സുധാകരനെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു.വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു....

ബിജെപി വിട്ടതിന് പിന്നാലെ മുകുള്‍ റോയിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം...