25 C
Kochi
Friday, July 10, 2020
Home Tags India

Tag: india

സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധപുലർത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സമ്പദ്  വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിന്റെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുത് ആയിരുന്നു...

കുൽഭൂഷൺ ജാധവ് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

ഇസ്‌ലമാബാദ്: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും  ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്നും പാകിസ്ഥാൻ. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ്യിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ജാധവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടത്.

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയില്‍ വനിതകള്‍ക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് 24 മണിക്കൂറില്‍ ഇരുപത്തി മൂവായിരത്തിനടുത്ത് കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തി നാല് മണിക്കൂറില്‍ ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്‌ രാജ്യത്ത് ഇതാദ്യമാണ്. ഒറ്റ ദിവസം കൊണ്ട് നാനൂറ്റി നാല്‍പ്പത്തി രണ്ട് പേര്‍ക്ക് കൊവിഡില്‍ ജീവന്‍...

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ റിപ്പോർട്ടായി അറിയിക്കും.

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.

ലോകത്ത് കാണാതായ 142.6 മില്യൺ സ്ത്രീകളിൽ 45.8 മില്യണും ഇന്ത്യയിൽ നിന്ന്

ന്യൂയോർക്ക്ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 142.6 മില്യൺ ‘മിസ്സിംഗ്’ കേസുകളിൽ 45.8 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്ന് യുണൈറ്റഡ് നേഷൻസ്. യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേൾഡ് പോപുലേഷൻ റിപ്പോർട്ടിലാണ് ഈ നടുക്കുന്ന കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ കാണാതായ...

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍  വീണ്ടും വർധന

ന്യൂഡല്‍ഹിരാജ്യത്ത് ഇന്നും ഇന്ധനവില ഉയർന്നു. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80 രൂപ 69 പൈസയാണ്. ഡീസൽ വില 76 രൂപ 33 പൈസ. ...

ഡൽഹിയിൽ ഇന്ന് മുതൽ സിറോ കൊവിഡ് സർവ്വേക്ക് തുടക്കം

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ...

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറില്‍ 17,296 പുതിയ രോഗികള്‍

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ...