25 C
Kochi
Friday, August 7, 2020
Home Tags America

Tag: America

ലോകത്ത് 1.85 കോടി കൊവിഡ് ബാധിതർ; അമേരിക്കയിൽ സ്ഥിതി രൂക്ഷം 

വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അരലക്ഷത്തോളം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ബ്രസീലിൽ പ്രതിദിന രോഗബാധിതരുടെ...

അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

യുഎസ്:ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ആപ്ലിക്കേഷനിലൂടെ അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ്...

ചെെനയ്ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്ക

യുഎസ്: കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ്സിന്‍റെ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നാണ് അമേരിക്ക അരോപിക്കുന്നത്. ഇതേതുടര്‍ന്ന് എഫ്ബിഐ വാക്സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ആശയവിനിമയം നടത്തി. വ്യാപാര-സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ്...

അമേരിക്കയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സ്‌പൈസ് ജെറ്റ്

ഡൽഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് നടപടി.

അമേരിക്കയുടെ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

വാഷിംഗ്‌ടൺ: തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പിനികളുടെ വിവരങ്ങളും വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവർ ചോണ്ടിക്കാട്ടി. ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ അമേരിക്ക...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

വാഷിംഗ്‌ടൺ: ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം ആളുകൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബ്രസീലിൽ ആയിരത്തിലധികം ആളുകളാണ് ഇന്നലെ കൊവിഡിനെ തുടർന്ന് മരണപ്പെട്ടത്. 

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ബ്രസീലിൽ മാത്രം...

ആദ്യമായി ചന്ദ്രനിൽ സ്ത്രീയെ എത്തിക്കാൻ ഒരുങ്ങി നാസ

വാഷിങ്ടൺ:2024 ഓടെ ആദ്യമായി സ്ത്രീയെ ചന്ദ്രനില്‍ എത്തിക്കാൻ തയാറെടുക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജന്‍സിയായ നാസ.  ആദ്യ യാത്രിക ആരെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും  ആര്‍ട്ടെമിസ് എന്ന പദ്ധതി പുരോഗമിക്കുകയാണ്.  ചന്ദ്രനില്‍ നിന്ന് ചൊവ്വ പര്യവേക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് ആര്‍ടെമിസ് പദ്ധതി അമേരിക്ക വിഭാവനം ചെയ്തിരിക്കുന്നത്. 

ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി കടന്നു; മരണം അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുന്നൂറ്റി അഞ്ച് ആയി. ഇന്നലെയും അമേരിക്കയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ൽ അധികം ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച്...

ലോകത്ത് കൊവിഡ് ബാധിതർ ഒരു കൊടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്‌ടൺ: ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കൊവിഡ് കേസുകളും 4,891 മരണങ്ങളും രേഖപ്പെടുത്തിയതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ നാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അറുപത്തി എട്ട് പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം അമ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തേഴായിരത്തി എണ്ണൂറ്റി നാല്പത് പേര്‍ക്ക്...